Categories
Film News

പൃഥ്വിരാജ് അടുത്ത ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ സിനിമയിൽ പോലീസ് വേഷത്തിലെത്തുന്നു

പൃഥ്വിരാജ് അടുത്ത ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ സിനിമയിൽ പോലീസ് വേഷത്തിലെത്തുന്നു

പ്ലാൻ ജെ സ്റ്റുഡിയോസിന്‍റെ പുതിയ സിനിമയിൽ പൃഥ്വിരാജ് നായകനായെത്തുന്നു. സിനിമാറ്റോഗ്രാഫർ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ഇൻവസ്റ്റിഗേറ്റിവ് ത്രില്ലർ സിനിമയാണിത്.

പൃഥ്വിരാജ് സിനിമയിൽ പോലീസ് ഓഫീസറായെത്തുന്നു. വർഗ്ഗം, മാസ്റ്റേഴ്സ്, മുംബൈ പോലീസ്, മെമ്മറീസ് തുടങ്ങിയ സിനിമകളിൽ പോലീസ് വേഷത്തിലെത്തിയിട്ടുണ്ട്.

അണിയറക്കാർ അടുത്തിടെ സിനിമയുടെ കാസ്റ്റിംഗ് കോൾ വിളിച്ചിരുന്നു.സിനിമയുടെ താരങ്ങളെയും അണിയറക്കാരേയും പരിചയപ്പെടുത്തികൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നേയുള്ളൂ.

പൃഥ്വിരാജിൻറെ വരാനിരിക്കുന്ന പ്രൊജക്ടുകളാണ് കാളിയൻ, വാരിയംകുന്നൻ, കറാച്ചി 81, കൂടാതെ പൂർണ്ണമായും വർച്ച്വൽ രീതിയിൽ നിർമ്മിക്കുന്ന മൾട്ടിലിംഗ്വൽ സിനിമയും. കടുവ- ഷാജി കൈലാസ് ചിത്രം, അയൽവാശി ഇർഷാദ് പരാരി തുടങ്ങിയവയുമുണ്ട്.