Categories
Film News

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് ടീം വീണ്ടും ഒന്നിക്കുന്ന ജനഗണമന; പ്രൊമോ വീഡിയോ

റിപ്പബ്ലിക് ദിനത്തിൽ, പൃഥ്വി, സുരാജ് ടീമിന്‍റെ ജനഗണമന അണിയറക്കാർ ഒരു പ്രൊമോ വീഡിയോ ഓൺലൈനിൽ റിലീസ് ചെയ്തു. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഒരു അന്വേഷണരംഗമാണുള്ളത്. പൃഥ്വി കുറ്റവാളിയായും സുരാജ് പോലീസ് വേഷത്തിലും.
ജനഗണമന, ക്വീൻ ഫെയിം സംവിധായകൻ ഡിജോ ജോസ് ആന്റണി ഒരുക്കുന്നു. ഷാരിസ് മുഹമ്മദിന്‍റേതാണ് തിരക്കഥ. സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.

സുധീപ് ഇളമൻ , അയ്യപ്പനും കോശിയും ഫെയിം സിനിമാറ്റോഗ്രഫി,സംഗീതം ജേക്ക്സ് ബിജോയ് . ഒക്ടോബർ അവസാനം ചിത്രീകരണം തുടങ്ങിയിരുന്നു. എന്നാൽ ചിത്രീകരണത്തിനിടെ പൃഥ്വിരാജിനും ചില അണിയറക്കാർക്കും കോവിഡ് 19 പോസിറ്റീവ് ആയതിനെ തുടർന്ന നിർത്തിവയ്ക്കുകയുണ്ടായി. അസുഖം മാറി നവംബറിലാണ് പിന്നീട് ചിത്രീകരണം പുനരാരംഭിച്ചത്.