കോവിഡ് 19 മുക്തനായ ശേഷം പൃഥ്വിരാജ് സമയം പാഴാക്കാതെ തന്നെ ചിത്രീകരണതിരക്കിലേക്ക് കടന്നു. ഡിജോ ജോസ് ആന്റണിയുടെ ജനഗണമനം പൂർത്തിയാക്കി താരം കോൾഡ് കേസ് ചിത്രീകരണം തുടങ്ങി. സിനിമയിൽ പേലീസ് വേഷത്തിലാണ് താരമെത്തുന്നത്.
സിനിമാറ്റോഗ്രാഫറും സംവിധായകനുമായ തനു ബാലക് ഒരുക്കുന്ന ഇൻവസ്റ്റിഗേറ്റിവ് ത്രില്ലര്‍ സിനിമയാണ് കോൾഡ് കേസ്. അതിഥി ബാലൻ, അരുവി ഫെയിം നായികയായെത്തുന്നു. താരത്തിന്റെ രണ്ടാമത്തെ മലയാളസിനിമയാണിത്. നിവിൻ പോളി നായകനായെത്തുന്ന പടവെട്ട് സിനിമയിൽ അതിഥിയാണ് നായിക.
കോൾഡ് കേസ് തിരക്കഥ ശ്രീനാഥ് വി നാഥ് ഒരുക്കിയിരിക്കുന്നു. ജോമോന് ടി ജോ] ൺ, ഗിരീഷ് ഗംഗാധരൻ എന്നിവരാണ് സിനിമാറ്റോഗ്രാഫര്‍മാർ. തിരുവനന്തപുരം കന്യാകുമാരി എന്നിവിടങ്ങളിലായാണ് ചിത്രീകരണം. ആന്റോ ജോസഫ്, പ്ലാൻ ജെ സ്റ്റുഡിയോസ്, എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു.
ചിത്രത്തിലെ താരങ്ങളെ പരിചയപ്പെടുത്തി ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും.