Categories
Film News

പൃഥ്വിരാജ് നായകനാകുന്ന കുരുതി തിയേറ്ററുകളിലേക്ക്

പൃഥ്വിരാജ് നായകനായെത്തുന്ന നവാ​ഗതനായ മനു വാര്യർ ഒരുക്കുന്ന സിനിമയാണ് കുരുതി. മെയ് 13ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാർ.

റോഷൻ മാത്യൂസ്, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ രാജൻ, മുരളി ​ഗോപി, മാമുക്കോയ, സാ​ഗർ സൂര്യ, സൃന്ദ എന്നിവർ സഹതാരങ്ങളായെത്തുന്നു.

#KURUTHI In theatres 13th May 2021. PS: We at Prithviraj Productions and Team #Kuruthi hope and pray that we are able…

Posted by Prithviraj Sukumaran on Friday, 16 April 2021

ജേക്ക്സ് ബിജോയ് സം​ഗീതമൊരുക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ബാനറിൽ സുപ്രിയ മേനോൻ നിർമ്മിക്കുന്ന സിനിമയാണ് കുരുതി. അനീഷ് പള്ളയൽ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്. റഫീഖ് അഹമ്മദ്, സുജേഷ് ഹരി എന്നിവരാണ് വരികളൊരുക്കിയിരിക്കുന്നത്.