പൃഥ്വിരാജ് അദ്ദേഹത്തിന്റെ പുതിയ സിനിമ ഡ്രൈവിംഗ് ലൈസന്‍സ് ടീസര്‍ ഷെയര്‍ ചെയ്തു. ക്രിസ്തുമസ് റിലീസായാണ് ചിത്രം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമൂട് മുഖ്യവേഷത്തിലെത്തുന്നു.
ടീസറില്‍ കാണിക്കുന്നത് ഫാന്‍സുകാരുടെ ആഘോഷമാണ്. ബോളിവുഡ് സൂപ്പര്‍സ്റ്റാറുകളായ സല്മാന് ഖാന്, ഷാരൂഖ് ഖാന്, അമിതാഭ് ബച്ചന് എന്നിവര്‍ക്കൊപ്പം പൃഥ്വിയെയും അജിത്തിനെയുമെല്ലാം കാണിക്കുന്നു. സച്ചി എഴുതിയിരിക്കുന്ന സിനിമ ഒരു സൂപ്പര്‍സ്റ്റാറിന്റേയും ഫാനിന്റേയും കഥയാണ് പറയുന്നത്. സുരാജ് ചിത്രത്തില്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായാണ് എത്തുന്നത്.