Categories
Film News

പൃഥ്വിരാജ് ജനഗണമന ചിത്രീകരണം പുനരാരംഭിച്ചു

കോവിഡ് മുക്തനായ ശേഷം പൃഥ്വിരാജ് ജനഗണമന ചിത്രീകരണം പുനരാരംഭിച്ചു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു താരം പോസിറ്റീവായത്. താരത്തിനൊപ്പം സിനിമയുടെ സംവിധായകൻ ഡിജോ ജോസ് ആന്‍റണിയും കോവിഡ് പോസിറ്റീവായിരുന്നു. ഇരുവരും കോവിഡ് നെഗറ്റീവായ ശേഷമാണ് ചിത്രീകരണം പുനരാരംഭിച്ചിരിക്കുന്നത്.

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ജനഗണമന. ഇരുവരും ആദ്യമായി ഒന്നിച്ച ഡ്രൈവിംഗ് ലൈസൻസ് വൻഹിറ്റായിരുന്നു. സംവിധായകൻ ഡിജോയുടെ ആദ്യ ചിത്രം ക്വീൻ ഒരു സ്ലീപ്പർ ഹിറ്റ് ആയിരുന്നു. സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

പൃഥ്വിരാജിന്‍റെ നിരവധി ചിത്രങ്ങളാണ് വരാനിരിക്കുന്നത്. സിനിമാറ്റോഗ്രാഫർ സംവിധായകൻ തനു ബാലക് സംവിധാനം ചെയ്യുന്ന ത്രില്ലർ സിനിമ കോൾഡ് കേസ് ആയിരിക്കും അടുത്തതായി പൃഥ്വിരാജ് എത്തുക.