കെജിഎഫ് ചാപ്റ്റർ 2 ഈ വർഷത്തെ പ്രമുഖ ഇന്ത്യൻ സിനിമകളില്‍ ഒന്നാണ്. ആദ്യഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം രണ്ടാംഭാഗം ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അഞ്ച് ഭാഷകളിലായി ചിത്രം തിയേറ്ററുകളിലേക്കെത്തുന്നു. തമിഴ്, ഹിന്ദി, മലയാളം, തെലുഗ്,കന്നഡ ഭാഷകളിൽ .
പൃഥ്വിരാജിന്റെ ബാനർ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് മലയാളം വെർഷൻ അവതരിപ്പിക്കുന്നത്. സോഷ്യൽമീഡിയയിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
അതേ സമയം കെജിഎഫ് ചാപ്റ്റർ 2 ടീം സിനിമയുടെ ടീസർ ജനുവരി 8ന് കാലത്ത് 10.18ന് ടീസറെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഹോമബിൾ ഫിലിംസ് യൂട്യൂബ് ചാനലിലൂടെ അഞ്ച് ഭാഷകളിലെ ടീസറും റിലീസ് ചെയ്യും. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സിനിമയിൽ യഷ്, റോക്കി ആദ്യഭാഗത്തിലെ കഥാപാത്രത്തെ തന്നെ അവതരിപ്പിക്കും. പ്രശസ്ത ബോളിവുഡ് താരം സഞ്ജയ് ദത്ത് വില്ലനായ അഥീര ആയെത്തുന്നു.
രവീണ ടണ്ഡൻ, ശ്രീനിഥി ഷെട്ടി, അനന്ത് നാഗ്, റാവു രമേഷ്, പ്രകാശ് രാജ്, അച്യുത് കുമാർ, വസിഷ്ഠ എൻ സിംഹ, മാളവിക അവിനാശ് എന്നിവരും സഹതാരങ്ങളായെത്തുന്നു.