Categories
Film News

രക്ഷിത് ഷെട്ടിയുടെ ചാർളി 777 മലയാളത്തിലേക്കെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ്

നടൻ പൃഥ്വിരാജിന്റെ സ്വന്തം പ്രൊ‍ഡക്ഷൻ ഹൗസായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് കന്നഡ താരം രക്ഷിത് ഷെട്ടിയുടെ ചാർളി 777 വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നു. നവാ​ഗതനായ കിരൺ രാജ് കെ, സംവിധാനം ചെയ്യുന്ന സിനിമയാണിത്. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ചാർളി 777 , ഒരു മനുഷ്യനും ലാബ്രഡോർ നായയും തമ്മിലുള്ള രഹൃദയസ്പർശിയായ ബന്ധത്തിന്റെ കഥയാണ് പറയുന്നത്. രക്ഷിത് ധർമ്മ എന്ന കഥാപാത്രമായെത്തുന്നു. ജീവിതത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന ധർമ്മയുടെ അടുത്തേക്ക് വളരെ ഉത്സാഹവാനായ ചാർളി എന്ന നായക്കുട്ടി എത്തുന്നതും അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിയക്കുന്നതുമാണ് കഥ.

ചാർളി 777ൽ ബോബി സിംഹ, സം​ഗീത ശൃം​ഗേരി, രാജ് ബി ഷെട്ടി, ദൻഷിത് സെയ്ത് എന്നിവരുമെത്തുന്നു. ഒറിജിനൽ കന്നഡയ്ക്കും മലയാളം ഡബ്ബ് വെർഷനും കൂടാതെ, തമിഴ്, തെലു​ഗ്, ഹിന്ദി ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നു.