Categories
Film News teaser

പൃഥ്വിരാജ് ചിത്രം ഭ്രമം ടീസർ റിലീസ് ചെയ്തു

പോപുലർ ​ഹിന്ദി സിനിമ അന്ധാദുന്റെ മലയാളം റീമേക്ക് ഭ്രമം റിലീസിനൊരുങ്ങുകയാണ്. ആമസോൺ പ്രൈം വീഡിയോയിലൂടെ ഒക്ടോബർ 7ന് ചിത്രം റിലീസ് ചെയ്യുന്നു.

അണിയറക്കാർ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണിപ്പോൾ. ഭ്രമത്തിൽ പൃഥ്വിരാജ് ഹിന്ദിയിൽ ആയുഷ്മാൻ ഖുറാന ചെയ്ത നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്നു. മലയാളി പ്രേക്ഷകർക്ക് യോജിച്ച രീതിയിലേക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശരത് ബാലൻ ആണ്. ഉണ്ണി മുകുന്ദൻ , മാനവ് വിജ് അവതരിപ്പിച്ച പോലീസ് വേഷത്തിലെത്തുന്നു. മംമ്ത മോഹൻദാസ് , റാഷി ഖന്ന എന്നിവരാണ് രണ്ട് സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജ​ഗദീഷ്, ഷൈൻടോം ചാക്കോ, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റു താരങ്ങൾ.

ഈ മാസം തുടക്കത്തിൽ അന്ധാദുൻ തെലു​ഗ് റീമേക്ക് റീലീസ് ചെയ്തിരുന്നു, നിതിൻ, തമന്ന, നഭ നടേഷ് എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്തു.

സിനിമയുടെ തമിഴ് വെർഷൻ അണിയറയിലാണ്. അന്ധാ​ഗൻ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ പ്രശാന്ത്, സിമ്രാൻ, പ്രിയ ആനന്ദ്, സമുദ്രക്കനി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു.