ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം പൃഥിരാജ് നായകനായെത്തുന്ന സയൻസ്, ഫിക്ഷൻ, ഹൊറർ ചിത്രം 9 ന്റെ ട്രെയിലർ പുറത്തിറങ്ങി കഴിഞ്ഞു.
ഭയം നിറക്കുന്ന ഒമ്പത് രാത്രികളുടെ സിനിമയാണ് 9 , ഭയമുളവാക്കുന്ന 9 രാത്രികളുടെ ചിത്രമെന്നും കൂട്ടി വായിക്കാം . അച്ഛന്റെയും മകന്റെയും കഥ പറയുന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് പൃഥി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു .
മകനായി എത്തുന്നത് മാസ്റ്റർ അലോകാണ്, മകന്റെ ഭയം മാറ്റാൻ ശ്രമങ്ങൾ നടത്തുന്ന അച്നെയാണ് ട്രെയിലറിലുടനീളം കാണാൻ കഴിയുന്നത്.
ഒരേ സമയം കാവൽ മാലാഖയും , സംരക്ഷകനും അച്ഛനുമാകുന്ന ആൽബർട്ട് എന്ന കഥാപാത്രമായാണ് 9 ൽ പൃഥി വേഷമിടുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ പൃഥിയെ അഭിനന്ദിച്ച് കരൺ ജോഹർ രംഗത്തെത്തിയിരുന്നു, എന്തൊരു മികച്ച ട്രെയിലറാണിത്, ചിത്രത്തിന്റെ റിലീസിംങിനായി കാത്തിരിക്കുന്നെന്നും താരം ട്വീറ്റ് ചെയ്തു.
പൃഥിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ സംരംഭവും കൂടിയാണ് ചിത്രം, കൂടാതെ സോണി പിക്ച്ചർ റിലീസിംങ് ഇന്റർനാഷ്ണലുമായി സഹകരിച്ചാണ് ചിത്രം നിർമ്മിക്കുന്നത്.
ട്രെയിലർ സാമൂഹിക മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്, യൂട്യൂബ് ട്രെൻഡിംങ് ലിസ്റ്റിൽ ഒന്നാമതെത്തി നിൽക്കുകയാണ് പൃതി ചിത്രം 9 ന്റെ ട്രെയിലർ.
സാങ്കേതിക മികവിനാൽ ചിത്രം സമ്പന്നമായിരിക്കുമെന്നാണ് ട്രെയിലർ സൂചന നൽകുന്നത്. സോണി പിക്ച്ചേഴ്സ് സഹകരണത്തോടെ ആദ്യമായെത്തുന്ന മലയാള ചിത്രമെന്ന ഖ്യാതിയും ഇനി 9 ന് മാത്രം അവകാശപ്പെടാനുള്ളതാണ്.