Categories
Film News

ജനവരി 9 , രാത്രി 9 മണി; 15 മലയാളം ചാനലുകളിലൂടെ പൃഥി ചിത്രം 9ന്റെ ട്രെയിലർ പുറത്ത് വിടും; ആകാംക്ഷയോടെ പ്രേക്ഷകർ

വ്യത്യസ്തമായ പ്രമോഷൻ രീതികൾ പരീക്ഷിച്ച് പ‍ൃഥിയുടെ ചിത്രം 9 ന്റെ ട്രെയിലർ റിലീസ്.  പൃഥി ചിത്രം 9 ന്റെ ട്രെയിലർ പുറത്ത് വിടുന്നത് 15 മലയാളം ചാനലുകളിലൂടെ.
ജനവര രാത്രി  9 ന് 9  മണിക്കാണ് ട്രെയിലർ പുറത്ത് വിടുന്നത്. പുത്തൻ തരംഗമായ, ന്യൂജെൻ   പിള്ളേരുടെ ഇഷ്ട തട്ടകമായ സോഷ്യൽ മീഡിയയിലാണ് ഇന്നത്തെ കാലത്ത് എല്ലാ പ്രമോഷനുകളും, ട്രെയിലറുകളും , പോസ്റ്ററുകളും പുറത്തിറക്കുന്നത്, എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് പൃഥി ടിവി തിരഞ്ഞെടുത്തിരിക്കുന്നത്.
ടെലിവിഷനിൽ ട്രെയിലർ റിലീസ് ചെയ്ത് പുത്തൻ തരംഗമായി മാറുമെന്നാണ് വാർത്തകൾ. മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു റിലീസെത്തുന്നത്. ജെനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമായ 9 പുറത്തിറങ്ങുന്നത് ഫെബ്രുവരി 7 നാണ് .
സോണി പിക്ചേഴ്സ് ആദ്യമായി മാലയാള ചലച്ചിത്ര രംഗത്തേക്ക് കടന്ന് വരുന്ന ചിത്രമാണ് നയൻ. പൃഥി കഴിഞ്ഞാൽ പ്രകാശ് രാജാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഗോദയെന്ന ചിത്രത്തിലൂടെയെത്തിയ വാമിഖയാണ്  മംമ്ത മോഹൻ ദാസിനെ കൂടതെയുള്ള മറ്റൊരു നായിക.