Categories
Film News

പൃഥ്വിരാജ് -മോഹൻലാൽ ടീമിന്റെ ബ്രോ ഡാഡി കേരളത്തിന് പുറത്ത് ചിത്രീകരണം

പൃഥ്വിരാജിന്റെ രണ്ടാമത് സംവിധാനം ബ്രോ ഡാഡി ചിത്രീകരണം തുടങ്ങാനൊരുങ്ങുന്നു. ലോക്കേഷൻ കണ്ടുപിടിക്കുന്നത് തുടങ്ങിയ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇതിനോടകം തന്നെ അണിയറക്കാർ ആരംഭിച്ചിട്ടുണ്ട്. കേരള​ഗവൺമെന്റ് ചിത്രീകരണത്തിന് ഇനിയും അനുമതി നൽകാത്ത സാഹചര്യത്തിൽ ചിത്രീകരണം കേരളത്തിന് പുറത്ത് നടത്താനാണ് പ്ലാൻ ചെയ്യുന്നത്. സിനിമയിൽ ധാരാളം ഇൻഡോർ സീനുകൾ ഉണ്ടെന്നും ആ ഭാ​ഗങ്ങൾ ചെന്നൈയിൽ ചിത്രീകരിക്കുമെന്നുമാണറിയുന്നത്. ബം​ഗളൂരാണ് മറ്റൊരു പ്രധാന ലൊക്കേഷൻ.

ബ്രോ ഡാഡിയിൽ മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. മീന, കല്യാണി പ്രിയദർശൻ, മുരളി ​ഗോപി, കനി​ഹ, സൗബിൻ ഷഹീർ, ലാലു അലക്സ് എന്നിവരാണ് മറ്റു താരങ്ങൾ. നവാ​ഗതനായ ശ്രീജിത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരുടേതാണ് തിരക്കഥ. ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.