Categories
Film News

പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ ചിത്രീകരണം ആരംഭിച്ചു

കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ ചിത്രീകരണം ആരംഭിച്ചു. പൃഥ്വിരാജ് നായകവേഷത്തിലെത്തുന്ന ബ്രദേഴ്‌സ് ഡേ കൊമേഴ്‌സ്യല്‍ മാസ് എന്റര്‍ടെയ്‌നര്‍ ആണ്. നടന്‍ തുടരെ ചെയ്തുകൊണ്ടിരിക്കുന്ന പരീക്ഷണസിനിമകളില്‍ നിന്നും വ്യത്യ്‌സ്തമായി ഒരു സിനിമയായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രദേഴ്‌സ് ഡേയില്‍ നാല് നായികമാരാണുള്ളതെന്നാണ് റിപ്പോര്‍്ട്ടുകള്‍. മിയ ജോര്‍ജ്ജ്, ഐശ്വര്യ ലക്ഷ്മി, പ്രയാഗ റോസ് മാര്‍ട്ടിന്‍, ഐമ റോസ് സെബാസ്റ്റിയന്‍ എന്നിവര്‍. നാലുപേരില്‍ മിയ മുമ്പ് പൃഥ്വിയ്‌ക്കൊ്പ്പം അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ്, അനാര്‍ഖലി, പാവാട എന്നീ സിനിമകളില്‍.

സിനിമയ്ക്ക് ജിത്തു ദാമോദര്‍ സിനിമാറ്റോഗ്രാഫി ചെയ്യും. നാദിര്‍ഷയാണ് സിനിമയിലെ സംഗീതം, ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെയ്യുന്നത് ഒ്പ്പം ഫെയിം 4മ്യൂസിക് ആണ്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ സിനിമ നിര്‍മ്മിക്കും.