മുമ്പ് അറിയിച്ചിരുന്നതുപോലെ സംവിധായകന് സച്ചി ഒരുക്കുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ പൃഥ്വിരാജൂം ബിജു മേനോനും പ്രധാനകഥാപാത്രങ്ങളാകുന്നു. ഗോള്‍ഡ കോയിന് മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ സംവിധായകന് രഞ്ജിത്തും സുഹൃത്ത് ശശിധരനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയില്‍ ബിജു മേനോന് അയ്യപ്പന് നായര്‍ എന്ന മധ്യവയസ്കനായ പോലീസ് കോണ്‍സ്റ്റബിള്‍ ആയാണെത്തുന്നത്. അട്ടപ്പാടിയിലാണ് പോസ്റ്റിംഗ്. പൃഥ്വിരാജ് കോശി കുര്യന് എന്ന റിട്ടയേര്‍ഡ് ഹവീല്‍ദാര്‍ ആണ്.
ചെറിയ നിയമപ്രശ്നത്തിന്റെ പേരില്‍ രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്ക്കിടയിലുണ്ടാകുന്ന ക്ലാഷ് ആണ് അയ്യപ്പനുംകോശിയും. രണ്ട് ആളുകളുടെ ഈഗോകള്‍ തമ്മിലുള്ള യുദ്ധം. സച്ചി ഇതാദ്യമായാണ് യഥാര്‍ത്ഥ മാസ് ആക്ഷന്‍ ഫ്ലിക്ക് ഒരുക്കുന്നത്.
രണ്ട് നായകന്മാരുടേയും തിരക്കുകള്‍ കഴിഞ്ഞ് അവര്‍ ഫ്രീ ആയ ശേഷം പൂര്‍ണരീതിയിലുള്ള ചിത്രീകരണം തുടങ്ങും. സുദീപ് ഇളമന്‍ പതിനെട്ടാംപടി, ഫൈനല്‍സ് ഫെയിം ആണ് സിനിമാറ്റോഗ്രാഫി, ജേക്ക്സ് ബിജോയ് സംഗീതമൊരുക്കുന്നു.