Categories
Film News

ജോജു ജോര്‍ജ്ജിന്‍റെ സൈക്കോളജിക്കൽ ത്രില്ലർ സിനിമ സ്റ്റാറിൽ ഡോ. ഡെറിക്കായി പൃഥ്വിരാജ്

ജോജു ജോർജ്ജ്, പൈപ്പിൻ ചുവട്ടിലെ പ്രണയം സംവിധായകൻ ഡോമിൻ ഡി സിൽവയുടെ പുതിയ സിനിമയിൽ എത്തുന്നുവെന്ന് അറിയിച്ചിരുന്നു. സ്റ്റാർ എന്ന സിനിമയുടെ തിരക്കഥ സുവിൻ എസ് സോമശേഖരൻ ഒരുക്കിയിരിക്കുന്നു. സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ സിനിമയാണിത്. അണിയറക്കാരുടെ അഭിപ്രായത്തിൽ ഇന്ത്യൻ മിത്തുകളും, വിവിധ മിത്തുകളും വിശ്വാസങ്ങളും ജനജീവിതത്തെ എങ്ങനെ സ്വാധിനിക്കുന്നുമെന്നൊക്കെയാണ് ചിത്രം പറയുന്നത്.

പൃഥ്വിരാജ് സുകുമാരന‍് അതിഥിവേഷത്തിലെത്തുന്നു. താരം ഡോ. ഡെറിക് എന്ന കഥാപാത്രമായാണ് സിനിമയിലെത്തുന്നത്. സിനിമയ്ക്കായി ഒരു ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ് പൃഥ്വി. ലഡൂ ഫെയിം ഗായത്രി അശോകൻ, ഷീലു എബ്രഹാം എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. ചിത്രീകരണം പൂർത്തിയാക്കിയ സിനിമ തിയേറ്റര്‍ റിലീസ് കാത്തിരിക്കുകയാണ്.

എബ്രഹാം മാത്യു ആബാം മൂവീസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. അണിയറയിൽ തരുൺ ഭാസ്കരൻ സിനിമാറ്റോഗ്രാഫർ, സംഗീതം എം ജയചന്ദ്രൻ, രഞ്ജിൻ രാജ്. വില്യം ഫ്രാൻസിസ് പശ്ചാത്തലസംഗീതം.