കഴിഞ്ഞ ദിവസം പൃഥ്വിരാജ് വലിയ ഒരു പ്രഖ്യാപനം വരുന്നുവെന്നറിയിച്ചിരുന്നു. പ്രഖ്യാപനം ഇപ്പോള്‍ വന്നിരിക്കുകയാണ്. പൃഥ്വിരാജ് പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ സിനിമ കടുവയുമായെത്തുന്നുവെന്നതാണ് പ്രഖ്യാപനം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.

കടുവ അണിയറക്കാര്‍ പറയുന്നത് യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ളതാണെന്നാണ്. ജിനു എബ്രഹാം തിരക്കഥ എഴുതുന്നു, മുമ്പ് ഇദ്ദേഹം ത്രില്ലര്‍ സിനിമകളായ മാസ്റ്റേഴ്‌സ് എഴുതുകയും പൃഥ്വിരാജിനെ നായകനാക്കി ആദം ജോണ്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കടുവ സിനിമാറ്റോഗ്രാഫി ചെയ്യുന്നത് രവി കെ ചന്ദ്രന്‍, ആര്‍ട്ട് ഡയറക്ഷന്‍ മോഹന്‍ദാസ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. പ്രശസ്ത സൗത്ത് ഇന്ത്യന്‍ കമ്പോസര്‍ എസ് തമന്‍ മലയാളത്തിലേക്കെത്തുകയാണ് സിനിമയിലൂടെ.

കടുവ, ഷാജി കൈലാസിന്റെ തിരിച്ചുവരവു കൂടിയാണ്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംവിധായകന്‍ ഒരു സിനിമ ചെയ്തത്. സംവിധായകനും പൃഥ്വിയും മുമ്പ് സിംഹാസനം എന്ന ചിത്രത്തിലായിരുന്നു ഒന്നിച്ചത്, എന്നാല്‍ ചിത്രം പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല.

Published by eparu

Prajitha, freelance writer