Categories
Film News

പുതുവര്‍ഷത്തില്‍ ബ്രഹ്മാണ്ഡസിനിമയുടെ പ്രഖ്യാപനവുമായി പൃഥ്വിരാജ്

ഇന്ത്യയിലെ പൂര്‍ണ്ണമായും വിര്‍ച്ച്വലായി നിര്‍മ്മിക്കുന്ന ആദ്യ സിനിമയുടെ ഭാഗമാകുവാനൊരുങ്ങുന്നതായി പൃഥ്വിരാജ്. മലയാളികളുടെ പുതുവര്‍ഷപുലരിയായ ചിങ്ങം 1ന് താരം പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. പൃഥ്വിരാജ് ഷെയര്‍ ചെയ്തിരിക്കുന്ന പോസ്റ്റര്‍ നല്‍കുന്ന സൂചന പുതിയ സിനിമ ഒരു ചരിത്ര സിനിമയാകുമെന്നാണ്. ഗോകുല്‍രാജ് ഭാസ്‌കര്‍ സംവിധാനം ചെയ്യുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി ഭാഷകളില്‍ സിനിമ ഒരുക്കുന്നു.

പുതിയ പ്രൊജക്ട് പ്രഖ്യാപിച്ച് കൊണ്ട് പൃഥ്വി സോഷ്യല്‍മീഡിയയില്‍ കുറിച്ചിരിക്കുന്നത്,

സിനിമയുടെ കലയിലും ശാസ്ത്രത്തിലും പുതിയ അധ്യായത്തിന് തുടക്കം കുറിക്കലാവും പുതിയ സിനിമ. മാറുന്ന കാലം, പുതിയ തരം വെല്ലുവിളികള്‍, നൂതന പരീക്ഷണങ്ങള്‍, ഒരു ഇതിഹാസകഥ. എന്നാണ്.

This is an exciting new chapter in the art and science of film making! So looking forward to this one! Changing times,…

Posted by Prithviraj Sukumaran on Sunday, August 16, 2020

ഇതേ സമയം പൃഥ്വിയുടെ നിരവധി സിനിമകള്‍ അണിയറയിലൊരുങ്ങുന്നു. ആക്ഷന്‍ എപിക് കാളിയന്‍, വാരിയംകുന്നന്‍ – ആഷിഖ്അബു, കടുവ – ഷാജി കൈലാസ്, അയല്‍വാശി ഇര്‍ഷാദ് പരാരി, കറാച്ചി 81 കെഎസ് ബാവ, റെയില്‍വെ ഗാര്‍ഡ്, ദീപു കരുണാകരന്‍ എന്നിവയാണ് പ്രഖ്യാപിച്ചിട്ടുള്ള സിനിമകള്‍.