Categories
Film News

പൃഥ്വിരാജിന്‍റെ പുതിയ സിനിമ കുരുതി

പൃഥ്വിരാജിന്‍റെ പുതിയ സിനിമ കുരുതി, കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. നവാഗതനായി മനു വാര്യർ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ അനീഷ് പള്ള്യാൽ ഒരുക്കുന്നു. സുപ്രിയ മേനോൻ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു. ടാഗ് ലൈൻ നൽകുന്ന സൂചനകൾ ‘A vow to kill, an oath to protect’, കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ!ആക്ഷൻ ത്രില്ലർ സിനിമയായിരിക്കും.

Posted by Prithviraj Sukumaran on Sunday, November 29, 2020

കുരുതി, വലിയ താരനിര തന്നെയെത്തുന്ന സിനിമയാണ്. മുരളി ഗോപി, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, സൃന്ദ, മാമുക്കോയ, മണികണ്ഠൻ ആചാരി, നവാസ് വള്ളിക്കുന്ന്, തണ്ണിമത്തൻ ദിനങ്ങൾ ഫെയിം നസ്ലേൻ, തട്ടീമുട്ടീം ഫെയിം സാഗർ സൂര്യ എന്നിവരെത്തുന്നു. അഭിന്ദൻ രാമാനുജം , പൃഥ്വിരാജിന്‍റെ ആദ്യ നിര്‍മ്മാണസിനിമ 9 ക്യാമറ ഒരുക്കിയ, ക്യാമറ ചെയ്യുന്നു. ജേക്ക്സ് ബിജോയുടേതാണ് സംഗീതം. അഖിലേഷ് മോഹൻ എഡിറ്റർ.

പൃഥ്വിരാജ് നിലവിൽ കോൾഡ് കേസ്, പോലീസ് സിനിമ, തനു ബാലക് ചിത്രീകരണത്തിലാണ്. അത് കഴിഞ്ഞ ശേഷമാവും കുരുതി ചിത്രീകരണം തുടങ്ങുക.ഡിസംബർ 9ന് ചിത്രീകരണം തുടങ്ങാനാണ് അണിയറക്കാർ ആലോചിക്കുന്നത്.