Categories
Film News

പൃഥ്വിയും ഉണ്ണി മുകുന്ദനും പതിനെട്ടാം പടി ചിത്രീകരണം പൂര്‍ത്തിയാക്കി

നടനും എഴുത്തുകാരനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കുന്ന പതിനെട്ടാംപടി അവസാനഘട്ട ചിത്രീകരണത്തിലാണ്. ഒരു കൂട്ടം പുതുമുഖതാരങ്ങളെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയിലെ സൂപ്പര്‍താരസാന്നിധ്യവുമുണ്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടി ക്യാമിയോ റോളിലെത്തുന്ന സിനിമയില്‍ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ അതിഥി താരങ്ങളാകുന്നു. മമ്മൂക്ക തന്റെ ഭാഗങ്ങള്‍ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. പൃഥ്വിയും ഉണ്ണിയും അവരുടെ ഭാഗങ്ങള്‍ ഒരുമിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

പതിനെട്ടാം പടിയിലെ ലീഡിംഗ് താരങ്ങള്‍ കേരളത്തില്‍ 14ജില്ലകളില്‍ നിന്നുമുളള ഒരു കൂട്ടം ടീനേജുകാരാണ്. ജോണ്‍ അബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയുടെ സിനിമയിലെ ലുക്ക് ഏറെ പുതുമയുള്ളതാണ്. പ്രിയ ആനന്ദ്, സാനിയ അയ്യപ്പന്‍, അഹാന കൃഷ്ണ, മാല പാര്‍വ്വതി, ബിജു സോപാനം, എന്നിവരും ,സഹതാരങ്ങളാകുന്നു.

പതിനെട്ടാം പടിയിലെ ടെക്‌നികല്‍ വിഭാഗത്തിലും പുതുമുഖങ്ങളാണ്. സുദീപ് ഇളമന്‍ സിനിമാറ്റോഗ്രാഫിയും, കെ എച്ച് കാഷിഫ് മ്യൂസികും. ഭുവന്‍ ശ്രീനിവാസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ആഗസ്റ്റ് സിനിമാസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.