Categories
Film News

പൃഥ്വിരാജും ടൊവിനോ തോമസും കറാച്ചി 81ല്‍ ഒന്നിക്കുന്നു, ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി

രാജ്യം എഴുപതാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ദിവസം പൃഥ്വിരാജ് പുതിയ സിനിമയുടെ പ്രഖ്യാപനം സോഷ്യല്‍മീഡിയയിലൂടെ നടത്തി. കറാച്ചി 81 എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് കെഎസ് ബാവയാണ്. ആസിഫ് അലി ചിത്ര ഇഡിയറ്റ്‌സ് ഒരുക്കിയത് ഇദ്ദേഹമാണ്.ആന്റോ ജോസഫ് ഫിലിം കമ്പനി ചിത്രം നിര്‍മ്മിക്കുന്നു.

പൃഥ്വിരാജിനൊപ്പം ടൊവിനോതോമസും മുഖ്യകഥാപാത്രമായെത്തുന്നു. സുജിത് വാസുദേവ് സിനിമാറ്റോഗ്രാഫര്‍ മഹേഷ് നാരായണന്‍ എഡിറ്റര്‍, ജേക്ക്‌സ് ബിജോയ് സംഗീതം എന്നിവര്‍ അണിയറയിലുണ്ടാകും.

കെഎസ് ബാവ, അന്‍വര്‍ ഹുസൈന്‍ എന്നിവര്‍ ചേര്‍ന്ന് കറാച്ചി 81 തിരക്കഥ ഒരുക്കിയിരിക്കുന്നു. എണ്‍പതുകളില്‍ റോയുടെ എലൈറ്റ് സതേണ്‍ കമാന്റോ ഫോഴ്‌സ് ,ഐഎസഐ ബാക്ക്ഡ് കവേര്‍ട്ട് ഫോഴ്‌സസ് ഇന്ത്യയില്‍ നടത്താന്‍ പ്ലാന്‍ ചെയ്യുന്ന ഓപ്പറേഷനുകളെ കൗണ്ടര്‍ ചെയ്യാനായി നല്ല ടീമിനെ രൂപപ്പെടുത്തിയ സംഭവമാണിത്.
കറാച്ചി 81 ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കാനാണ് പ്ലാന്‍ ചെയ്യുന്നത്. പൃഥ്വിരാജും ടൊവിനോ തോമസും അവരുടെ നിലവിലെ പ്രൊജക്ടുകള്‍ തീര്‍ക്കേണ്ടതുണ്ട്.