Categories
Film News

ഡ്രൈവിം​ഗ് ലൈസൻസ് ഹിന്ദി റീമേക്ക് പൃഥ്വിരാജ്, കരൺ ജോഹർ ടീം നിർമ്മിക്കുന്നു

മലയാളത്തിലെ ഹിറ്റ് സിനിമ ഡ്രൈവിം​ഗ് ലൈസൻസ് ​ഹിന്ദിയിലേക്ക് ഒരുക്കുന്നു. പൃഥ്വിരാജ് സുകുമാരൻ മലയാളത്തിൽ പ്രധാന കഥാപാത്രമായെത്തിയ സിനിമ ഹിന്ദിയിൽ നിർമ്മാതാവായാണെത്തുന്നത്. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസുമായി ചേർന്ന് പൃഥ്വിരാജ് സിനിമ നിർമ്മിക്കുന്നു.

ലാൽ ജൂനിയർ സംവിധാനം ചെയ്ത ഡ്രൈവിം​ഗ് ലൈസൻസ്, പൃഥ്വിരാജ്, സു​രാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തി. അന്തരിച്ച സച്ചി തിരക്കഥ ഒരുക്കിയ സിനിമ സിനിമാതാരവും ആരാധകനും ഇടയിലുണ്ടായ പ്രശ്നമാണ് പറഞ്ഞത്. റീമേക്കിൽ അക്ഷയ് കുമാർ, സൂപ്പർസ്റ്റാർ ആയും ഇമ്രാൻ ഹാഷ്മി വെഹിക്കിൾ ഇൻസ്പെക്ടറായുമെത്തുമെന്നാണറിയുന്നത്. രാജ് മേത്ത സംവിധാനം ചെയ്യുന്നു.

2022 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്.