Categories
Film News

പൃഥ്വിരാജ്, ജോജു ജോർജ്ജ് ടീം ഒന്നിക്കുന്ന സ്റ്റാർ

ജോജു ജോർജ്ജ് പുതിയ സിനിമ സ്റ്റാറിൽ എത്തുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു പൈപ്പിൻ ചുവട്ടിലെ പ്രണയം ഫെയിം സംവിധായകൻ ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് സുവിൻ എസ് സോമശേഖരൻ തിരക്കഥ ഒരുക്കുന്നു. പൃഥ്വിരാജ് ചിത്രത്തിൽ അതിഥിവേഷത്തിലെത്തുന്നുവെന്നതാണ് പുതിയ വാർത്തകള്‍. നേരത്തെ തന്നെ താരം തന്‍റെ ഭാഗം ചിത്രീകരിച്ചു. സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

സ്റ്റാറിൽ ഷീലു എബ്രഹാം നായികയാകുന്നു. എബ്രഹാം മാത്യു, ആബാം മൂവീസ് ബാനറിൽ ചിത്രം നിര്‍മ്മിക്കുന്നു. അണിയറയിൽ തരുൺ ഭാസ്കരന്‍ സിനിമാറ്റോഗ്രാഫർ ഗാനങ്ങളൊരുക്കുന്നത് എംജയചന്ദ്രൻ, രഞ്ജിൻ രാജ് എന്നിവര്‍ ചേർന്നാണ്. പശ്ചാത്തലസംഗീതം വില്യം ഫ്രാൻസിസ്.

ജോജു ജോർജ്ജ് നിരവധി പ്രൊജക്ടുകളുമായി തിരക്കിലാണ്. നവാഗതനായ സൻഫീർ കെ സംവിധാനം ചെയ്യുന്ന പീസ്. പട, വൺ, തുറമുഖം, ചുരുളി, നായാട്ട് എന്നിവയിലെല്ലാം മുഖ്യകഥാപാത്രങ്ങളായെത്തുന്നു. കൂടാതെ തമിഴിൽ ജഗമേ തന്തിരം.