Categories
Film News

പൃഥ്വിരാജും ജയൻ നമ്പ്യാരും വിലായത്ത് ബുദ്ധയിൽ ഒന്നിക്കുന്നു

പൃഥ്വിരാജും അദ്ദേഹത്തിന്റെ മുൻ അസോസിയേറ്റ് ജയൻ നമ്പ്യാരും ജിആർ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയ്ക്കായി ഒന്നിക്കുന്നു. അന്തരിച്ച സംവിധായകൻ സച്ചി ഒരുക്കാനിരുന്ന സിനിമയാണിത്. അദ്ദേഹം സിനിമയുടെ തിരക്കഥരചന തുടങ്ങിയതുമാണ്. അകാലത്തിലുള്ള അദ്ദേഹത്തിന്റെ മരണം കാരണം ഇന്ദുഗോപനും രാജേഷും ചേർന്ന് തിരക്കഥ ഒരുക്കുകയാണ്. കോവിഡ് വ്യാപനം അവസാനിച്ച ശേഷം ചിത്രീകരണം തുടങ്ങാനാണ് പ്ലാൻ ചെയ്യുന്നത്.

ഭാസ്കരൻ മാസ്റ്ററെ ചുറ്റിപറ്റിയാണ് വിലായത്ത് ബുദ്ധ കഥ. വ്യക്തിപരമായ കാരണത്താൽ അദ്ദേഹത്തിന്റെ മുറ്റത്ത് ഒരു ചന്ദനമരം നടുന്നു. അദ്ദേഹത്തിന്റെ വിദ്യാർത്ഥി ഡബിൾ മോഹനൻ മരം മുറിക്കുമെന്ന് മാസ്റ്ററെ വെല്ലുവിളിക്കുന്നു. ഭാസ്കരൻ മാസ്റ്ററെ അവതരിപ്പിക്കുന്നത് ആരാണെന്ന് അറിയിച്ചിട്ടില്ല.

പൃഥ്വിരാജും ജയൻ നമ്പ്യാരും മറ്റൊരു സിനിമയ്ക്കായി ഒന്നിക്കുമെന്നറിയിച്ചിരുന്നു. സച്ചി തിരക്കഥ ഒരുക്കുന്ന സിനിമ. എന്നാല്‍ സച്ചിയുടെ മരണശേഷം പ്രൊജക്ട് ഉപേക്ഷിക്കുകയാണ് ചെയ്തത്.
പൃഥ്വിയും ജയൻ നമ്പ്യാരും മറ്റൊരു പ്രൊജക്ടിനായും ഒന്നിക്കുന്നുണ്ട്. മിത്തോളജിക്കലായിട്ടുള്ള സിനിമ നവാഗതനായ ഗോകുൽരാജ് ഭാസ്കർ, ജയൻ നമ്പ്യാരും ചേർന്ന് സംവിധാനം ചെയ്യുന്നു. പൃഥ്വിരാജ് അഭിനയിക്കുന്ന സിനിമ ഇന്ത്യയിലെ തന്നെ ആദ്യ വർച്ച്വൽ പ്രൊഡക്ഷൻ സിനിമയാണ്.