മലയാളസിനിമയിലെ സഹോദരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത് എന്നിവര്‍ ഒരിക്കല്‍ കൂടി ഒന്നിക്കുന്നു. പുതുമുഖം ഇര്‍ഷാദ് പരാരി ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അദ്ദേഹം തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്. ഇര്‍ഷാദ് മുഹ്‌സിന്‍ പരാരിയുടെ സഹോദരനാണ്. വൈറസ്, സുഡാനി ഫ്രൈ നൈജീരിയ എന്നീ ചിത്രങ്ങളുടെ തിരക്കഥാരചനയിലും കെഎല്‍ 10 സംവിധാനവും ചെയ്തിട്ടുണ്ട്.

ഇന്‍സ്റ്റാഗ്രാമിലൂടെ മുഹ്‌സിന്‍ ആണ് ഈ വാര്‍ത്ത കാഷ്വല്‍ ചാറ്റിനിടെ പുറത്തുവിട്ടത്. ഇര്‍ഷാദ് ലൂസിഫറിന്റെ അസിസ്റ്റന്റ് ഡയറക്ടേഴ്‌സില്‍ ഒരാളായിരുന്നു.

ലൂസിഫറിലാണ് പൃഥ്വിയും ഇന്ദ്രജിതും അവസാനം ഒന്നിച്ചത്. ടിയാന്‍ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒരേ പ്രാധാന്യമുള്ള വേഷത്തില്‍ ഒരുമിച്ചെത്തിയത്. ലൂസിഫറില്‍ ഇരുവര്‍ക്കും കോമ്പിനേഷന്‍ രംഗങ്ങളുണ്ടായിരുന്നില്ല.

Published by eparu

Prajitha, freelance writer