Categories
Film News

സ്വവർഗ ലൈംഗികത രോഗമണെന്ന് പറയുന്നവർക്കാണ് മാനസികരോഗമെന്ന് തുറന്നടിച്ച് നടൻ പൃഥിരാജ്

സ്വവർഗ ലൈംഗികത എന്നത് സമൂഹത്തിൽ നില നിൽക്കുന്ന ഒന്നാണെന്നും സ്വവർഗ ലൈംഗികതയെ മാനസിക രോഗമായി ചിത്രീകരിക്കുന്നവർക്കാണ് യഥാർഥത്തിൽ മാനസിക രോഗമെന്ന് തുറന്നടിച്ച് നടൻ പൃഥിരാജ് രംഗത്ത്.
പൃഥിരാജ് അഭിനയിച്ച മുംബൈ പോലീസെന്ന ചിത്രത്തെക്കുറിയ്ച്ച് ചോദിച്ചപ്പോഴായിരുന്നു താരം ഇപ്രകാരം മറുപടി നൽകിയത്.
സ്വവർഗ ലൈംഗികത എന്നത് സമൂഹത്തിൽ കാലാകലങ്ങളായി നിലനിൽക്കുന്ന ഒന്നാണെന്നും അതിനെ മാനസിക രോഗമെന്ന തരത്തിൽ ചിത്രീകരിയ്ക്കുന്നവർക്കാണ് അസുഖമെന്ന താരത്തിന്റെ മറുപടി വൈറലാവുകയാണ്.
താൻ അഭിനയിച്ച റോഷൻ ആൻഡ്രൂസിന്റെ മികച്ച ചിത്രമാണ് മുംബൈ പോലീസെന്നും താരം വെളിപ്പെടുത്തി. പൃഥിരാജിന്റെ  2019 ലെ ആദ്യ ചിത്രമായെത്താൻ പോകുന്നത് 9 ആണ് . ജുനൈസ് മുഹമ്മദിന്റെ സംവിധാനത്തിൽ പൃഥിരാജ് സയൻസ് ഫിക്ഷൻ ചിത്രം 9 ഫെബ്രുവരി 7 നാണ് തിയേറ്ററിലെത്തുന്നത്.
രാമാനുജൻ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംങും നിർവഹിക്കുന്നു . ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ .