ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിലൂടെ നടന് കലാഭവന്‍ ഷാജോണ്‍ സംവിധായകനാകാനൊരുങ്ങുകയാണ്. സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് ആണ്. മുഴുവനായും കൊമേഴ്യല്‍ പടമായിരിക്കുമെന്നാണഅ നായകന് പറഞ്ഞത്. ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസുമായി ചേര്‍ന്ന് പൃഥ്വിരാജിന്റെ സ്വന്തം പ്രൊഡക്ഷന്‍ ബാനര്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിഗ് ബഡ്ജറ്റ് പ്രൊജക്ടായാണ് ചിത്രം ആസൂത്രണം ചെയ്യുന്നത്.
പൃഥ്വിരാജ് അടുത്തിടെ പല പരീക്ഷണസിനിമകളും ചെയ്തിട്ടുണ്ട്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ബ്രേദേഴ്സ് ഡേ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാജോണ്‍ എന്ന സംവിധായകനില്‍ നല്ല വിശ്വാസമാണെന്നും സിനിമയില്‍ നല്ല പ്രതീക്ഷയുണ്ടെന്നും താരം പറഞ്ഞിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷാജോണ്‍ സ്ക്രിപ്റ്റുമായി നല്ല സംവിധായകനെ തിരഞ്ഞെടുക്കാന്‍ പൃഥ്വിരാജിനെ സമീപിച്ചപ്പോള്‍ താരം ഷാജോണിനോട് തന്നെ ചിത്രം ചെയ്യാന്‍ പറയുകയായിരുന്നു.
ബ്ലെസ്സിയുടെ ആടുജീവിതം ചിത്രീകരണത്തിനായി ജോര്‍ദ്ദാനിലാണ് പൃഥ്വിരാജ് ഇപ്പോഴുള്ളത്. അവിടുന്ന് തിരിച്ചുവന്ന ഉടന്‍ ബ്രദേഴ്സ് ഡേ ചിത്രീകരണം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോക്സ് ഓഫീസില്‍ വിജയത്തോടെ മുന്നേറുകയാണ് താരത്തിന്റെ പുതിയ റിലീസ് 9. ജീനസ് മുഹമ്മദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഹോളിവുഡ് മാതൃകയിലുള്ള സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സിനിമയാണ്.