Categories
Film News

ഭ്രമം, പൃഥ്വിരാജ്, മംമ്ത മോഹൻദാസ്, ഉണ്ണി മുകുന്ദൻ, റാഷി ഖന്ന ടീം ഒന്നിക്കുന്ന സിനിമയ്ക്ക് തുടക്കമായി

പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ്, റാഷി ഖന്ന എന്നിവർ ഒന്നിക്കുന്ന പുതിയ സിനിമയാണ് ഭ്രമം. പ്രശസ്ത ഛായാഗ്രാഹകൻ രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമയാണിത്. എപി ഇന്‍റർനാഷണൽ സിനിമ നിർമ്മിക്കുന്നു. ഫോർട്ടകൊച്ചിയിൽ സിനിമയുടെ ലോഞ്ചിംഗ് ചടങ്ങുകൾ നടന്നു.

ഭ്രമം തിരക്കഥ ശരത് ബാലൻ ഒരുക്കുന്നു. ശങ്കർ, ജഗദീഷ്, സുധീർ കരമന, സുരഭി ലക്ഷ്മി, അനന്യ എന്നിവർ സഹതാരങ്ങളായെത്തുന്നു. സംവിധായകൻ രവി കെ ചന്ദ്രൻ തന്നെയാണ് ക്യാമറ. ജേക്ക്സ് ബിജോയ് സംഗീതസംവിധാനം നിർവഹിക്കുന്നു. പ്രശസ്ത എഡിറ്റർ ശ്രീകർ പ്രസാദ് ആണ് എ‍ഡിറ്റിംഗ്.