Categories
Film News

പൃഥ്വിരാജ് ചിത്രം ബ്രദേഴ്‌സ് ഡേ പൂര്‍ത്തിയായി

കലാഭവന്‍ ഷാജോണ്‍ സംവിധായകനാകുന്ന ബ്രേദേഴ്‌സ് ഡേ പൃഥ്വിരാജ് സുകുമാരന്‍ നായകനാകുന്ന സിനിമ ചിത്രീകരണം പൂര്‍ത്തിയായി. പൃഥ്വി സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജീന്‍ പോള്‍ ലാല്‍ അഥവ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സ് ചിത്രീകരണത്തിലേക്ക പൃഥ്വിരാജ് കടക്കും.

ബ്രദേഴ്‌സ് ഡേ ഫണ്‍ ഫില്‍ഡ് കൊമേഴ്‌സ്യല്‍ മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും. മഡോണ സെബാസ്റ്റിയന്‍, മിയ ജോര്‍ജ്ജ്, ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരാകുന്നത്. തമിഴ് നടന്‍ പ്രസന്ന ആദ്യമായി മലയാളത്തിലേക്കെത്തുകയാണ് ചിത്രത്തിലൂടെ. വില്ലന്‍ വേഷത്തിലായിരിക്കും പ്രസന്ന എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗിക വിശദീകരണം ലഭ്യമല്ല.

ജിത്തു ദാമോദര്‍ ആണ് ബ്രദേഴ്‌സ് ഡേയ്ക്ക ക്യാമറ ഒരുക്കുന്നത്. നാദിര്‍ഷ സംഗീതമൊരുക്കുന്നു. പശ്ചാത്തലസംഗീതമൊരുക്കുന്നത് ഒപ്പം ഫെയിം 4മ്യൂസിക്‌സ് ആണ്.ലിസ്റ്റിന്‍ സ്റ്റീഫന്‍ മാജിക് ഫ്രെയിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. സെപ്തംബറില്‍ ഓണം റിലീസായി ചിത്രമെത്തും.