Categories
Film News

പൃഥ്വിരാജ് പതിനെട്ടാം പടി ചിത്രീകരണം തുടങ്ങി

നടനും എഴുത്തുകാരനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടി ചിത്രീകരണം അവസാനത്തോടടുക്കുകയാണ്. പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്തിടെയാണ് താരം ടീമിലെത്തിയത്. മമ്മൂട്ടിയും പ്രാധാന്യമുള്ള കഥാപാത്രമായി സിനിമയിലെത്തുന്നു. മറ്റു പ്രധാന താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടൊവിനോ തോമസ്, ആര്യ, ഉണ്ണി മുകുന്ദന്‍, എന്നിവരുടെ പേരുകള്‍. എന്നാല്‍ അണിയറക്കാര്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമുള്ള ടീനേജ് താരങ്ങളാണ് സിനിമയിലെ മുഖ്യകഥാപാത്രങ്ങള്‍. മമ്മൂട്ടി സിനിമയില്‍ ജോണ്‍ അബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തികച്ചും വ്യത്യസ്തമായ പുതുമയുള്ള ലുക്കിലാണ് താരമെത്തുന്നത്. സ്‌ക്രീനിലെത്തുന്നത് വളരെ കുറച്ച സമയത്തേക്കാണെങ്കിലും സിനിമയിലെ പ്രധാനകഥാപാത്രമാണ് മമ്മൂക്കയുടേതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഥയെ മുന്നോട്ട് നയിക്കുന്ന കഥാപാത്രം. മമ്മൂട്ടി ഇതിനോടകം തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കി.

പ്രിയ ആനന്ദ്, സാനിയ അയ്യപ്പന്‍, അഹാന കൃഷ്ണ, ബിജു സോപാനം, മാല പാര്‍വ്വതി എന്നിവരും സിനിമയിലുണ്ട്. ടെക്‌നികല്‍ വിഭാഗത്തിലും പുതുമുഖങ്ങളാണ്. സുധീപ് ഇളമന്‍ സിനിമാറ്റോഗ്രാഫി. കെഎച്ച് കാഷിഫ് സംഗീതവും ചെയ്യുന്നു. ഭുവന്‍ ശ്രീനിവാസ് ആണ് എഡിറ്റര്‍. ആഗസ്റ്റ് സിനിമാസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.