Categories
Film News

പൃഥ്വിരാജ്, ഇന്ദ്രജിത് ഒന്നിക്കുന്ന സിനിമ മലബാര്‍ ബേസ്ഡ് ഡ്രാമ

ഇന്ദ്രജിതും പൃഥ്വിയും ഒന്നിക്കുന്ന സിനിമകളെല്ലാം വ്യത്യസ്തങ്ങളായിരുന്നു. ആകാശത്തിന്റെ നിറം, ഡബിള്‍ ബാരല്‍, ടിയാന്‍ എന്നീ ചിത്രങ്ങള്‍. അടുത്ത ചിത്രവും അത്തരത്തിലുള്ളതായിരിക്കും. ഇര്‍ഷാദ് പരാരി, മുഹ്‌സിന്‍ പരാരിയുടെ സഹോദരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നതെന്ന് നേരത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു. ഇന്ദ്രജിത് സിനിമയില്‍ പ്രധാനകഥാപാത്രമായിരുന്നു. അണിയറയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് സിനിമയുടെ പ്ലോട്ട് ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഇന്‍വസ്റ്റിഗേറ്റ എലമെന്റ്്സ് ഉള്ള സിനിമയാണ്.

ടീം സിനിമ 2020തുടക്കത്തില്‍ ചിത്രീകരിക്കാനാണ് പ്ലാന്‍ ചെയ്യുന്നത്. മലബാര്‍ ഏരിയയിലായിരിക്കും ചിത്രീകരണം. അടുത്ത മാസം സിനിമയുടെ ടൈറ്റില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ്.