Categories
Film News

പ്രേമം, നേരം ഫെയിം ആനന്ദ് സി ചന്ദ്രൻ , ഭീഷ്മപർവ്വം ഛായാഗ്രഹണം ഒരുക്കുന്നു.

മമ്മൂട്ടി- അമല്‍ നീരദ് ചിത്രം ഭീഷ്മ പർവ്വം അണിയറക്കാരെ പരിചയപ്പെടുത്തിയിരിക്കുകയാണ്. അമൽ നീരദ് സോഷ്യൽമീഡിയയിലൂടെ അണിയറപ്രവർത്തകരെ അറിയിച്ചിരിക്കുന്നു. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. നേരം, പ്രേമം, ആനന്ദം, ഹെലൻ തുടങ്ങി സിനിമകളിലൂടെ ശ്രദ്ധേയനാണ്. അമൽ നീരദ് സാധാരണ കാഴ്ചയിലെ ഭംഗിക്കും സ്റ്റൈലിഷ്നെസിനും പ്രാധാന്യം നൽകുന്നു.
ഭീഷ്മപർവ്വം തിരക്കഥ ഒരുക്കുന്നത് നവാഗതനായ ദേവദത്ത് ഷാജിയും അമൽ നീരദും ചേർന്നാണ്. രവിശങ്കർ പിടി അഡീഷണൽ സ്ക്രീൻപ്ലേ, ആർജെ മുരുഗൻ അഡീഷണൽ ഡയലോഗുകളുമൊരുക്കുന്നു. സംഗീതം സുശിൻ ശ്യാം, എഡിറ്റിംഗ് വിവേക് ഹർഷൻ, അമൽ നീരദിന്‍റെ അവസാന സിനിമ വരത്തനിലേയും ഭാഗമായിരുന്നു ഇവർ.

ഭീഷ്മപർവ്വം ഗാങ്സ്റ്റർ ചിത്രമാണ്. സൗബിൻ ഷഹീർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മാല പാർവ്വതി, ലെന എന്നിവരും ചിത്രത്തിലെത്തുന്നു. അടുത്തുതന്നെ ചിത്രീകരണം തുടങ്ങാൻ പ്ലാൻ ചെയ്യുന്നു.