റിലീസ് തീയ്യതി അടുത്തുകൊണ്ടിരിക്കെ പ്രതി പൂവന്‍കോഴി അണിയറക്കാര്‍ ചിത്രത്തിലെ പുതിയ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ്. റോഷന് ആന്‍ഡ്രൂസ് ഒരുക്കിയിരിക്കുന്ന സിനിമ ഡിസംബര്‍ 20ന് തിയേറ്ററുകളിലേക്കെത്തുകയാണ്. മുമ്പ് ചിത്രത്തിന്റെ ട്രയിലര്‍ നല്ല പ്രതികരണമാണ് നേടിയത്.
പ്രതി പൂവന്‍കോഴി, തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉണ്ണി ആര്. മഞ്ജു വാര്യരുടെ മികച്ച പ്രകടനമുള്ള ഒരു ത്രില്ലര്‍ സിനിമയാണിത്. മഞ്ജു, അനുശ്രീ എന്നിവര്‍ ടെക്സ്റ്റൈല്‍ ഷോപ്പിലെ സെയില്‍സ് ഗേള്സുമാരാണ്. സംവിധായകന് റോഷന് ആന്‍ഡ്രൂസ് ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തുകയാണ്. ആന്റപ്പന് എന്ന പേരിലുള്ള ചിത്രത്തിലെ വില്ലന്‍ കഥാപാത്രമാണ്. കുമ്പളങ്ങി നൈറ്റ്സ് ഫെയിം ഗ്രേസ് ആന്റണി, സൈജു കുറുപ്പ്, അലന്‍സിയര്‍ ലെ ലോപസ്, മറിമായം ഫെയിം ശ്രീകുമാര്‍ എന്നിവരും കഥാപാത്രങ്ങളാകുന്നു.
പ്രതി പൂവന്‍കോഴിയില്‍ ജി ബാലമുരുകന് സിനിമാറ്റോഗ്രാഫിയും ഗോപി സുന്ദര്‍ മ്യൂസികും ഒരുക്കിയിരിക്കുന്നു. ശ്രീകര്‍ പ്രസാദ് ആണ് എഡിറ്റര്‍. ശ്രീ ഗോകുലം ഫിലിംസ് ബാനറില്‍ ഗോകുലം ഗോപാലന് സിനിമ നിര്‍മ്മിച്ചിരിക്കുന്നു.