Categories
Film News

മഞ്ജുവിന്റെ പ്രതി പൂവന്‍കോഴി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

മുമ്പ് അറിയിച്ചിരുന്നതുപോലെ മഞ്ജു വാര്യര്‍ മുഖ്യവേഷം ചെയ്യുന്ന പ്രതി പൂവന്‍കോഴി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ സോഷ്യല്‍മീഡിയ പേജിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഉണ്ണി ആറിന്റേതാണ്.

മഞ്ജു വാര്യരും അനുശ്രീയും ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ സെയില്‍സ് ഗേള്‍സായാണെത്തുന്നത്.

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും പ്രതി പൂവന്‍കോഴിയിലൂടെ അഭിനയത്തിലെക്കെത്തുകയാണ്. വില്ലന്‍വേഷത്തിലാണ് സംവിധായകനെത്തുന്നത്. കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം ഗ്രേസ് ആന്റണി, സൈജു കുറുപ്പ്, അലന്‍സിയര്‍ ലെ ലോപസ്, മറിമായം ശ്രീകുമാര്‍ എന്നിവരും അഭിനേതാക്കളായുണ്ട്. ജി ബാലമുരുകന്‍ സിനിമാറ്റോഗ്രാഫറും ഗോപി സുന്ദര്‍ സംഗീതവുമൊരുക്കുന്നു.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ സിനിമ നിര്‍മ്മിക്കുന്നു. ക്രിസ്തുമസ് ചിത്രമായി ഡിസംബര്‍ 20ന് ചിത്രം റിലീസ് ചെയ്യും.