പ്രശസ്ത സംവിധായകന് കമല്‍ ഒരു കൂട്ടം പുതുമുഖങ്ങളെ വച്ച് ഒരുക്കുന്ന പുതിയ സിനിമയാണ് പ്രണയമീനുകളുടെ കടല്‍. വിനായകന് പ്രധാനകഥാപാത്രമായെത്തുന്ന സിനിമയുട ട്രയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. ലക്ഷദ്വീപിലൊരുങ്ങുന്ന ഒരു റൊമാന്റിക് ഡ്രാമയാണ് സിനിമയെന്നാണ് ട്രയിലര്‍ നല്കുന്ന സൂചന.
ഗബ്രി ജോസ്, റിദി കുമാര്‍ എന്നിവരാണ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. വിനായകന് പ്രമുഖവേഷത്തിലെത്തുന്നു. ദിലീഷ് പോത്തന്, സൈജു കുറുപ്പ്, കൈലാസ്, തുടങ്ങിയവരും ചിത്രത്തിലുണ്ട്. സംവിധായകന് കമല്‍ , ജോണ്‍ പോളുമായി ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു.
ഷാന്‍ റഹ്മാന് ചിത്രത്തിന് സംഗീതമൊരുക്കുന്നു. സിനിമാറ്റോഗ്രാഫി വിഷ്ണു പണിക്കര്‍ ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ്. ഡാനി പ്രൊഡക്ഷന്‍സ് ബാനറില്‍ ജോണ്‍ വട്ടക്കുഴി ചിത്രം നിര്‍മ്മിക്കുന്നു. റിലീസ് തീയ്യതി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.