Categories
Film News

പ്രണയമീനുകളുടെ കടല്‍ ഒക്ടോബര്‍ 4നെത്തും

പ്രശസ്ത സംവിധായകന്‍ കമല്‍ ഒരുക്കുന്ന പ്രണയമീനുകളുടെ കടല്‍, ഒരു കൂട്ടം പുതുമുഖങ്ങളെ വച്ച് ഒരുക്കിയിരിക്കുന്ന സിനിമ തിയേറ്ററുകളിലേക്കെത്തുകയാണ.് ഒക്ടോബര്‍ 4 ആയിരിക്കും റിലീസ് തീയ്യതിയെന്ന് അണിയറക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. ലക്ഷദ്വീപിലെ സെറീന്‍ ഐസില്‍ ഒരുക്കിയിരിക്കുന്ന റൊമാന്റിക് ഫിലിം.

ഗബ്രി ജോസ്, റിതി കുമാര്‍ എന്നീ പുതുമുഖങ്ങളാണ് പ്രധാനകഥാപാത്രമായെത്തുന്നത്. സിനിമയില്‍ വിനായകന്‍ ഒരു പ്രധാനകഥാപാത്രമായെത്തുന്നു. ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, കൈലാസ് എന്നിവരും സഹതാരങ്ങളായെത്തുന്നു. സിനിമയുടെ ട്രയിലറും ഗാനങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

പ്രണയമീനുകളുടെ കടല്‍ സംഗീതം ഒരുക്കിയിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. സിനിമാറ്റോഗ്രാഫി വിഷ്ണു പണിക്കര്‍. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണ്‍ വട്ടക്കുഴി സിനിമ നിര്‍മ്മിച്ചിരിക്കുന്നു.