Categories
Film News teaser

പ്രണയമീനുകളുടെ കടല്‍ ടീസര്‍

പ്രശസ്ത സംവിധായകന്‍ കമല്‍ യുവടാലന്റുകളെ വച്ച് പുതിയ സിനിമ പ്രണയമീനുകളുടെ കടല്‍ ഒരുക്കുന്നു. വിനായകന്‍ നായകനാകുന്ന സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. വെള്ളത്തിനടിയില്‍ ചി്ത്രീകരിച്ചിരിക്കുന്ന ടീസറില്‍ വിനായകന്‍ കഥാപാത്രം ഒരു സ്രാവിനെ പിടിക്കാന്‍ ശ്രമിക്കുന്നതാണ്.

പ്രണയമീനുകളുടെ കടല്‍ ടീനേജ് പ്രണയകഥയാണ്. ഒരു കൂട്ടം യുവാക്കള്‍ സിനിമാലോകത്തേക്കെത്തുന്നു ചിത്രത്തിലൂടെ. ദിലീഷ് പോത്തന്‍, ഗബ്രി ജോസ്, റിതി കുമാര്‍ എന്നിവരും സഹതാരങ്ങളായെത്തുന്നു. കമല്‍ ജോണ്‍ പോളുമായി ചേര്‍ന്ന് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നു.

ഷാന്‍ റഹ്മാന്‍ ആണ് സംഗീതമൊരുക്കുന്നത്. സിനിമാറ്റോഗ്രാഫി വിഷ്ണു പണിക്കര്‍. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണ്‍ വട്ടക്കുഴി സിനിമ നിര്‍മ്മിക്കുന്നു. റിലീസ് തീയ്യതിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.