സംവിധായകന് കമല്‍ വിനായകനെ നായകനാക്കി ഒരുക്കുന്ന പ്രണയമീനുകളുടെ കടല്‍ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.
ജോണി വട്ടക്കുഴി, ദീപക് ജോണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് ജോണ്‍ പോളും കമലും ചേര്‍ന്നാണ്. വിഷ്ണു പണിക്കര്‍ സിനിമാറ്റോഗ്രാഫറും ഷാന്‍ റഹ്മാന് സംഗീതസംവിധായകനുമാണ്.
വിനായകന് അവസാനമെത്തിയത് ഷാനവാസ് കെ ബാവക്കുട്ടിയുടെ തൊട്ടപ്പന് എന്ന സിനിമയിലായിരുന്നു.
കമല്‍ അവസാനം ചെയ്തത് എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ആമി എന്ന സിനിമയായിരുന്നു.
ദിലീഷ് പോത്തന്, പത്മാവതി റാവു, സൈജു കുറുപ്പ് എന്നിവരും പ്രണയമീനുകളുടെ കടലിന്റെ ഭാഗമാകുന്നു.