പ്രണവ് മോഹൻ ലാൽ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ വന്നു കഴിഞ്ഞതോടെ ‌ആകാംക്ഷയുടെ ഉന്നതങ്ങളിലാണ് ആരാധകർ.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രണവ് മോഹൻലാൽ പുത്തൻ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്.

അതി​ഗംഭീരമായ വരവേൽപ്പാണ് ചിത്രത്തിന്റെ പോസ്റ്ററിന് ലഭിച്ചിരിക്കുന്നതെന്ന് പറയേണ്ടി വരും, കമന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് പോസ്റററിന്, ന്യൂജെൻ വാരിക്കോരി ഉപയോ​ഗിക്കുന്ന കട്ട വെയിറ്റിംങ്, കലക്കും തുടങ്ങിയവ കുറച്ച് ഉദാഹരണങ്ങൾ മാത്രമാണ്.

സർഫിംങ് ബോർഡുമായി കടലിലേക്ക് നോക്കി നിൽക്കുന്ന പ്രണവാണ് പോസ്റ്ററിലുള്ളത് , ആദ്യ ചിത്രമായ പാർക്കറിലൂടെ മലയാളികളെ വിസ്മയിപ്പിച്ച നടനാണ് പ്രണവെന്ന് നിസംശയം പറയാം , അതിനാൽ തന്നെ രണ്ടാമത്തെ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പ്രണവിന്റെ മാജിക് കാണാൻ ആരാധകർ കാത്തിരിക്കും.

തന്റെ ചിത്രത്തിനായി ഏത് കഠിനാധ്വാനവും ചെയ്യാൻ മടിയില്ലാത്ത പ്രണവ് ബാലിയിൽ പോയി സർഫിങ്ങിൽ പരിശീലനം നേടിയതടക്കമുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അരുൺ ​ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായെത്തുന്നത് റേച്ചലാണ് .

Published by eparu

Prajitha, freelance writer