ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗ്ഗീസ്, സൈജു കുറുപ്പ്, ദിലീഷ് പോത്തന്, മാത്യു തോമസ് എന്നിവരെത്തുന്ന പ്രകാശന് പറക്കട്ടെ ചിത്രീകരണം തിങ്കള്‍(ജനുവരി 18ന്) പൂജ ചടങ്ങുകളോടെ ആരംഭിച്ചു.
പ്രകാശന് പറക്കട്ടെ ഒരു യുവാവിന്റേയും അവന്റെ സ്വപ്നങ്ങളുടേയും കഥയാണ്. കുടുംബമൂല്യങ്ങളേയും, അച്ഛനും മകനും തമ്മിലുള്ള ബന്ധത്തേയുമെല്ലാം സിനിമ എക്സ്പ്ലോര്‍ ചെയ്യുന്നു. നവാഗതനായ ഷഹാദ് കെ മുഹമ്മദ് സിനിമ ഒരുക്കുന്നു.
Rolling from today 🎬🎬 #prakashanparakkatte
Posted by Aju Varghese on Sunday, January 17, 2021
കോഴിക്കോട് തിരുവമ്പാടിയിലാണ് സിനിമയുടെ ചിത്രീകരണം. ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗ്ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങള്‍. ദിലീഷ് പോത്തനും നിഷ സാരംഗും ദമ്പതികളായാണ് സിനിമയിലെത്തുന്നത്.
വിശാഖ് സുബ്രഹ്മണ്യം, ടിനു ജോസഫ്, അജു വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്ന് ഫണ്ടാസ്റ്റിക് ഫിലിംസ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ഗുരുപ്രസാദ് ആണ് സിനിമാറ്റോഗ്രഫര്‍, ഷാന്‍ റഹ്മാന് സംഗീതമൊരുക്കുന്നു.