Categories
Film News

പ്രകാശൻ പറക്കട്ടെ ചിത്രീകരണം പൂർത്തിയായി

പ്രകാശൻ പറക്കട്ടെ, ധ്യാൻ ശ്രീനിവാസൻ തിരക്കഥ ഒരുക്കി നവാഗതനായി ഷഹാദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. തമാശചിത്രത്തിൽ ധ്യാൻ നായകരിൽ ഒരാളാകുന്നു. ദിലീഷ് പോത്തൻ, അജു വർഗ്ഗീസ്, സൈജു കുറുപ്പ്, മാത്യു തോമസ് എന്നിവരാണ് മറ്റു താരങ്ങൾ. അജു വർഗ്ഗീസ്, വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു.

ടൈറ്റിൽ കഥാപാത്രം പ്രകാശൻ ആകുന്നത് കുമ്പളങ്ങി നൈറ്റ്സ്, തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം – മാത്യു തോമസ് ആണെന്നാണ് റിപ്പോർട്ടുകൾ.

ഉപ്പുംമുളകും ഫെയിം നിഷ സാരംഗ്, പറവ താരം ഗോവിന്ദ് വി പൈ, ശ്രീജിത് രവി എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.

സംഗീതമൊരുക്കുന്നത് ഷാന്‍ റഹ്മാൻ, ഗുരു പ്രസാദ് ഛായാഗ്രഹണം, രതിൻ രാധാകൃഷ്ണൻ എഡിറ്റർ. റിലീസ് കാര്യങ്ങൾ അറിയിച്ചിട്ടില്ല.