Categories
Film News

പ്രജേഷ് സെന്‍, ജയസൂര്യ ടീമിന്റെ പുതിയ സിനിമ വെള്ളം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ക്യാപ്റ്റന്‍ വിജയത്തിന് ശേഷം സംവിധായകന്‍ പ്രജേഷ് സെന്‍, ജയസൂര് എന്നിവര്‍ ഒന്നിക്കുന്ന സിനിമയാണ് വെള്ളം. നവംബറില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം വെള്ളം അണിയറക്കാര്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ജയസൂര്യ പോസ്റ്റര്‍ ഷെയര്‍ ചെയ്ത്‌കൊണ്ട് പറഞ്ഞിരിക്കുന്നത്, തന്റെ കരിയറിലെ ഏറ്റവും ചാലഞ്ചിംഗ് ആയിട്ടുള്ള കഥാപാത്രമാണിതെന്നാണ്.

നാഷണല്‍ അവാര്‍ഡ് ജേതാവായ താരം മുമ്പ് അപ്പോത്തിക്കിരി, സു സു സുധി വാത്മീകം, ക്യാപ്റ്റന്‍ എന്നീ സിനിമകളിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. സംവിധായകന്‍ പ്രജേഷ് തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ കണ്ണൂരിലെ ഒരു മദ്യപാനിയുടെ കഥയാണ് പറയുന്നത്. ജയസൂര്യ പറഞ്ഞത് ഇത്തരം കഥാപാത്രങ്ങളെ നമ്മള്‍ തന്നെ നേരിട്ടി കണ്ടിട്ടുണ്ടാവാമെന്നാണ്.

വെള്ളം സിനിമയില്‍ സംയുക്ത മേനോന്‍ നായികയായെത്തുന്നു. റോബി വര്‍ഗ്ഗീസ് രാജ് സിനിമാറ്റോഗ്രാഫറും, ബിജിബാല്‍ സംഗീതവും ഒരുക്കുന്നു. ബിജിത് ബാല ആണ് എഡിറ്റര്‍. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സ് എല്‍എല്‍പി ബാനറില്‍ മനു പി നായര്‍, ജോണ്‍ കുടിയന്മല എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.