Categories
Film News

കമൽഹാസൻ -ലോകേഷ് ചിത്രം വിക്രത്തിൽ പ്രഭുദേവയും

കമൽഹാസൻ, ലോകേഷ് കനകരാജ് ടീമിന്‍റെ സിനിമ വിക്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. സൂപ്പര്സ്റ്റാറിന്‍റെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് രാജ് കമൽ ഇന്‍റർനാഷണൽ നിർമ്മിക്കുന്ന സിനിമ 2021 സമ്മർ റിലീസായി പ്ലാൻ ചെയ്യുന്നു.

പുതിയ റിപ്പോർട്ടുകളനുസരിച്ച് സിനിമയിൽ പ്രഭുദേവ മുഖ്യവേഷത്തിലെത്തുന്നു. വാർത്തകൾ ശരിയായാൽ കമൽ, പ്രഭുദേവ കൂട്ടുകെട്ട് 23 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുകയാണ്. 1998ൽ കോമഡി ചിത്രം കാതല കാതലയിലായിരുന്നു ഇരുവരും അവസാനം ഒരുമിച്ചത്. വില്ലൻ വേഷത്തിലേക്ക് ഫഹദ് ഫാസിലിനെ അണിയറക്കാർ സമീപിച്ചതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ സ്ഥിരീകരണം വന്നിട്ടില്ല.

അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്നു.