അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നതുപോലെ, പ്രഭാസ് ചിത്രം സാഹോ ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. നാല് ഭാഷകളില്‍ ഒരുമിച്ചാണ് ട്രയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്, തമിഴ്, തെലുഗ്,മലയാളം, ഹിന്ദി. പ്രതീക്ഷിച്ചതെല്ലാം തന്നെയാണ് ട്രയിലര്‍ നല്‍കുന്നത്, ആക്ഷനും, മാസ് മൊമന്റ്‌സുമെല്ലാം. മുമ്പ് സിനിമയുടെ ആക്ഷന്‍ നിറഞ്ഞ ടീസറും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

സുജീത് സംവിധാനം ചെയ്യുന്ന സാഹോ 300കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ഇന്നുവരെയുള്ളതില്‍ സൗത്ത് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയായിരിക്കുമിത്. തെലുഗില്‍ നിര്‍മ്മിച്ച സിനിമ മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും ഒരേ സമയം ഇറങ്ങുന്നു. ബോളിവുഡ് താരം ശ്രദ്ധ കപൂര്‍ ആണ് പ്രഭാസിന്റെ നായിക. ജാക്കി ഷെറോഫ്, നീല്‍ നിതിന്‍ മുകേഷ്, ചങ്കി പാണ്ഡെ. മന്ദിര ബേദി, മഹേഷ് മഞജ്രേക്കര്‍, അരുണ്‍ വിജയ്, ലാല്‍, വെണ്ണല കിഷോര്‍, ടിന്നു ആനന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.

വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപല്‍പട്ടി എന്നിവര് ചേര്‍ന്ന യുവി ക്രിയേഷന്‍സ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ആഗസ്റ്റ് 30ന് സിനിമ റിലീസ് ചെയ്യും. കേരളത്തില്‍ ചിത്രത്തിന്റെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്ന സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ഡിസ്ട്രിബ്യൂഷന്‍ കമ്പനി ആര്‍ ഡി ഇലൂമിനേഷന്‍സ് ആണ്.

Published by eparu

Prajitha, freelance writer