Categories
Film News

പ്രഭാസിന്റെ പുതിയ സിനിമ രാധേശ്യാം, ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

പ്രഭാസ് നായകനായെത്തുന്ന പുതിയ സിനിമയുടെ പേര് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനൊപ്പം പ്രഖ്യാപിച്ചു. പ്രഭാസ് 20 എന്ന് താത്കാലികമായി പേരിട്ട സിനിമ, റൊമാന്റിക് ഡ്രാമയാണ്. രാധേശ്യാം എന്നാണ് ചിത്രത്തിന്റെ പേര്. ഫസ്റ്റ്‌ലുക്കില്‍ പ്രഭാസും നായിക പൂജ ഹെഡ്‌ജെ നൃത്തം ചെയ്തുകൊണ്ട് നില്‍ക്കുന്നതാണ്. പോസ്റ്ററിലെ പശ്ചാത്തലത്തില്‍ ചുവന്ന നിറത്തിലുള്ള കടലും ചുറ്റും പഴയ കെട്ടിടങ്ങളുമാണ്.

ജില്‍ ഫെയിം രാധകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഭാഗ്യശ്രീ, പ്രിയദര്‍ശിനി, സച്ചിന്‍ ഖേദ്കര്‍,മുര്‌ളി ശര്‍മ്മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍, സത്യ എന്നിവരും പ്രധാന താരങ്ങളായെത്തുന്നു. മനോജ് പരമഹംസ ക്യാമറ, ആര്‍ സി കമലകണ്ണന്‍ വിഎഫ്എക്‌സ് തലവന്‍, എന്നിവരാണ് അണിയറയിലെ പ്രമുഖര്‍

യുവി ക്രിയേഷന്‍സും ടി സീരീസ് ചേര്‍ന്നൊരുക്കുന്ന സിനിമ 1920കളിലെ പാരീസ് പശ്ചാത്തലത്തിലുള്ളതാണ്. നായകന്‍ ഒരു ഭാവിപ്രവാചകന്‍ ആണ്. 2021ല്‍ ചിത്രം റിലീസ് ചെയ്യുമെന്നാണറിയിച്ചിരിക്കുന്നത്.

മാര്‍ച്ച് ആദ്യവാരത്തില്‍ ടീം ജോര്‍ജ്ജിയയിലേക്ക് പോയി ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. പിന്നീട് അണിയറക്കാരുടേയും താരങ്ങളുടേയും സുരക്ഷിതത്തെ കരുതി ചിത്രീകരണം നിര്‍ത്തി ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. വിലക്കുകള്‍ പിന്‍വലിച്ച് കഴിഞ്ഞാല്‍ ചിത്രീകരണം തുടരാനാണ് കരുതുന്നത്.