പ്രഭാസിന്റെ ബാഹുബലിയ്ക്ക് ശേഷമുള്ള സിനിമയാണ് സാഹോ. ചിത്രം ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തില്‍ റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ അണിയറക്കാര്‍ സിനിമയുടെ റിലീസ് ആഗസ്റ്റ് 30ലേക്ക് നീട്ടിയിരിക്കുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തീകരിക്കാനുണ്ട് എന്നതാണ് കാരണം. സുജീത് ഒരുക്കുന്ന സാഹോ ആക്ഷന്‍ പാക്ക്ഡ് ത്രില്ലര്‍ ആണ്,ഇന്റര്‍നാഷണല്‍ സ്കെയിലില്‍ ഒരുക്കിയിരിക്കുന്ന ചിത്രം 300കോടി ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ഒരു തരത്തിലുമുള്ള കോംപ്രമൈസുകള്‍ക്ക് അണിയറക്കാര്‍ ഒരുക്കമല്ലാത്തതിനാലാണ് റിലീസ് തീയ്യതി നീട്ടുന്നത്.
സാഹോ തെലുഗ്, ഹിന്ദി, തമിഴ് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുമുള്ള താരങ്ങള്‍ സിനിമയുടെ ഭാഗമാവുന്നുണ്ട്. ശ്രദ്ധ കപൂര്‍ പ്രഭാസിന്റെ നായികയായെത്തുന്നു. ജാക്കി ഷറോഫ്, നീല്‍ നിതിന്‍ മുകേഷ്, ചങ്കി പാണ്ഡെ, മന്ദിര ബേദി, മഹേഷ് മഞ്ജ്രേക്കര്, അരുണ്‍ വിജയ്, ലാല്‍, വെണ്ണല കിഷോര്‍, ടിന്നു ആനന്ദ്, എന്നിവര്‍ പ്രമുഖ വേഷങ്ങള്‍ ചെയ്യുുന്നു.
വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി എന്നിവര്‍ ചേര്‍ന്ന് യുവി ക്രിയേഷന്‍സ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.