Categories
Film News

ആദിപുരുഷ് ചിത്രീകരണം തുടങ്ങി

പ്രഭാസിന്‍റെ പുതിയ മള്‍ട്ടിഭാഷാചിത്രം ആദിപുരുഷ് ചിത്രീകരണം ആരംഭിച്ചു. സെയ്ഫ് അലി ഖാൻ ചിത്രത്തില്‍ പ്രധാനകഥാപാത്രമായെത്തുന്നു. പ്രഭാസ് ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇക്കാര്യമറിയിച്ചത്.

ആദിപുരുഷ് ആരംഭ് എന്ന പോസ്റ്ററിൽ കുറിച്ചിരിക്കുന്നു.

ഓം റാവുത്ത്, സംവിധാനം ചെയ്യുന്ന സിനിമ തെലുഗ്, ഹിന്ദി ഭാഷകളിലായാണ് ഒരുക്കുന്നത്. മറ്റു ഭാഷകളിലേക്ക് മൊഴി മാറ്റി എത്തും. തമിഴ്, മലയാളം, കന്നഡ, എന്നിവയും വിദേശഭാഷകളിലേക്കും.

2022 റിലീസ് ആണ് അണിയറക്കാർ ആലോചിക്കുന്നത്. മറ്റു താരങ്ങളേയും അണിയറക്കാരേയും അറിയിച്ചിട്ടില്ല.

കീർത്തി സുരേഷ് നായികയായെത്തുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ആദിപുരുഷ്, പ്രഭാസ്- ഭൂഷൻ കുമാർ ടീമിന്‍റെ മൂന്നാമത്തെ സിനിമയാണ്. സാഹോ, രാധേ ശ്യാം എന്നിവയാണ് മറ്റു സിനിമകൾ. ഓം റാവുത്തിനൊപ്പം ആദ്യ സിനിമയും. അജയ് ദേവ്ഗണ്‍ , സെയ്ഫ് അലി ഖാൻ എന്നിവർക്കൊപ്പം തൻഹാജി- ദ അൺസങ് വാരിയർ ചെയ്തത് ഓം റാവുത്ത് ആയിരുന്നു.