ബാഹുബലി താരം പ്രഭാസ് നായകനായെത്തുന്ന പുതിയ സിനിമയുടെ പോസ്റ്റര്‍ ജൂലൈ 10നെത്തും. ചിത്രത്തിന്റെ പേരും പോസ്റ്ററിലൂടെ റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍.
യുവി ക്രിയേഷന്‍സ, ഗോപി കൃഷ്ണ മൂവീസുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് രാധാകൃഷ്ണ കുമാര്‍. പൂജ ഹെഗ്ഡെ നായികയായെത്തുന്നു.
തെലുങ്ക്, ഹിന്ദി ,തമിഴ്, മലയാളം എന്നിങ്ങനെ നാല് ഭാഷകളില്‍ സിനിമ റിലീസ് ചെയ്യും. ഇവ കൂടാതെ മറ്റു ഭാഷകളില്‍ മൊഴിമാറ്റിയും റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ അറിയിച്ചു.
എഡിറ്റിംഗ് ശ്രീകാന്ത് പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ രവീന്ദ്ര, ഡിഒപി മനോജ് പരമഹംസ എന്നിവരാണ് അണിയറയിലുള്ളത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.