Categories
Film News

പ്രഭാസ് ചിത്രം രാധേശ്യാം ജനുവരി 14നെത്തും

പ്രഭാസ് നായകനായെത്തുന്ന രാധേശ്യാം റിലീസ് തീയ്യതി പ്രഖ്യാപിച്ചു. 2022 ജനുവരി 14ന് സിനിമ തിയേറ്ററുകളിൽ പ്രദർശത്തിനെത്തുന്നു. രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ പൂജ ഹെഡ്ജെ നായികയായെത്തുന്നു.

മലയാളി താരം ജയറാം, സച്ചിൻ ഖേദേകർ, ഭാഗ്യശ്രീ, സസ്ഗ ഛേത്രി, പ്രിയദർശി പുള്ളികൊണ്ഡ, മുരിൽ ശർമ്മ, റിധി കപൂർ, സാഷ ഛേത്രി, സത്യൻ, കുനാൽ റോയ് കപൂർ എന്നിവരും സിനിമയിലെത്തുന്നു.

പ്രഭാസിന്‍റെ അടുത്തിടെയുള്ള സിനിമകൾ പോലെ തന്നെ പാൻ-ഇന്ത്യൻ സിനിമയായിരിക്കും രാധേശ്യാമും. തെലുഗ്, തമിഴ്, ഹിന്ദി ഭാഷകളിൽ സിനിമ ഒരേസമയം റിലീസ് ചെയ്യും. യുവി ക്രിയേഷൻസ്, ടി-സീരീസ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു.