Categories
Film News

ആദി പുരുഷ് : പ്രഭാസ്,സെയ്ഫ് അലി സിനിമ തിയേറ്ററിലെത്തുക ഈ ദിവസം

അടുത്തിടെ ഇൻസ്റ്റാഗ്രാമിലൂടെ പ്രഭാസ് തന്‍റെ പുതിയ സിനിമ ആദിപുരുഷ് റിലീസ് തീയ്യതി പ്രഖ്യാപിച്ചു.

പുതിയ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ടാണ് താരം റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്. 2022 ആഗസ്റ്റിലായിരിക്കും സിനിമ തിയേറ്ററുകളിലേക്കെത്തുക.

ഓം റാവുത്ത് ഒരുക്കുന്ന സിനിമയിൽ സെയ്ഫ് അലി ഖാൻ പ്രധാന വില്ലനാകുന്നു. സെപ്തംബറിൽ കരീന കപൂർ തന്‍റെ ഇൻസ്റ്റാഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചിരുന്നു. ലങ്കേഷ് എന്ന കഥാപാത്രമായാണ് സെയ്ഫ് ചിത്രത്തിലെത്തുക.