Categories
Film News

പ്രഭാസ് 21: പ്രഭാസ്, ദീപിക ടീമിനൊപ്പം അമിതാഭ് ബച്ചനും

മഹാനടി ഫെയിം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന മെഗാബജറ്റ് ചിത്രത്തിൽ പ്രഭാസ്, ദീപിക പദുക്കോൺ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. കാസ്റ്റിലേക്ക് പുതിയതായി അമിതാഭ് ബച്ചൻ കൂടെയെത്തുകയാണ്. അണിയറക്കാർ ഒഫീഷ്യൽ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

പ്രഭാസ് 21 എന്ന് തത്കാലികമായി പേരിട്ടിരിക്കുന്ന സിനിമ, വൈജയന്തി ഫിലിംസ് നിർമ്മിക്കുന്ന മാസിവ് പ്രൊജക്ട് ആണ്. പ്രൊഡക്ഷൻ ഹൗസ് അവരുടെ അമ്പതാമത് വാർഷിക ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചത്. മൂന്ന് സൂപ്പര്‍സ്റ്റാറുകളുടെ സംഗമം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

സാങ്കല്പിക മൂന്നാംലോകമഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തിലൊരുക്കുന്ന ഒരു സയൻസ് ഫിക്ഷൻ ത്രില്ലർ സിനിമയായിരിക്കുമിതെന്നാണ് റിപ്പോർട്ടുകൾ. പാൻ ഇന്ത്യ അടിസ്ഥാനത്തില്‍ 400 കോടിയോളം ബജറ്റിലാണ് സിനിമ ഒരുക്കുന്നത്. അടുത്ത വർഷം ഏപ്രിലില്‍ ചിത്രീകരണം ആരംഭിച്ച് 2022ൽ റിലീസ് ചെയ്യാനാണ് അണിയറക്കാർ ആലോചിക്കുന്നത്. തെലുഗിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും സിനിമ ഒരുക്കുന്നുണ്ട്.